ചെറിയ പ്രായത്തില്‍ തന്നെ വാര്‍ധക്യത്തിലെത്തുന്ന അപൂര്‍വ്വ രോഗമായ പ്രൊഗേറിയയെ ചെറുക്കാനുള്ള മരുന്ന് കണ്ടെത്തി

ചെറിയ പ്രായത്തില്‍ തന്നെ വാര്‍ധക്യത്തിലെത്തുന്ന അപൂര്‍വ്വ രോഗമായ പ്രൊഗേറിയയെ ചെറുക്കാനുള്ള മരുന്ന് അമേരിക്കന്‍കമ്പനി കണ്ടെത്തിയാതായി റിപ്പോർട്ട് . യുഎസിലെ മസഷ്യുട്ടിലെ പിബോഡിയിലുള്ള പ്രൊഗേറിയ റിസര്‍ച്ച്‌ ഫൌണ്ടേഷനാണ് മരുന്ന്…

;

By :  Editor
Update: 2020-11-21 00:42 GMT

ചെറിയ പ്രായത്തില്‍ തന്നെ വാര്‍ധക്യത്തിലെത്തുന്ന അപൂര്‍വ്വ രോഗമായ പ്രൊഗേറിയയെ ചെറുക്കാനുള്ള മരുന്ന് അമേരിക്കന്‍കമ്പനി കണ്ടെത്തിയാതായി റിപ്പോർട്ട് . യുഎസിലെ മസഷ്യുട്ടിലെ പിബോഡിയിലുള്ള പ്രൊഗേറിയ റിസര്‍ച്ച്‌ ഫൌണ്ടേഷനാണ് മരുന്ന് പുറത്തിറക്കിയത്. ഈഗര്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹായത്തോടെയാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. സോക്കിന്‍വി എന്ന ഈ മരുന്ന് കഴിക്കുന്ന കുട്ടികളില്‍ അതിവേഗ വാര്‍ദ്ധക്യമുണ്ടാകുന്ന അവസ്ഥ കുറയ്ക്കുമെന്നും രണ്ടര വര്‍ഷത്തിലേറെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പ്രോഗേറിയയ്ക്കും അനുബന്ധ രോഗങ്ങള്‍ക്കും വേണ്ടിയുള്ള സോക്കിന്‍വി ഗുളികകള്‍ രോഗികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. അപൂര്‍വ ജനിതക വൈകല്യമായ പ്രൊഗേറിയ ശാരീരിക വളര്‍ച്ചയെ അതിവേഗത്തിലാക്കും. അതോടെ വളരെ ചെറുപ്പത്തില്‍ തന്നെ വാര്‍ധക്യത്തിലെത്തുകയും ചെയ്യും. "പ്രൊഗേറിയ എന്ന അസുഖത്തിന് ഇതാദ്യമായാണ് ഒരു ഫലപ്രദമായ മരുന്ന് പുറത്തിറക്കുന്നത്. ഇത് പ്രൊഗേറിയ റിസര്‍ച്ച്‌ ഫൌണ്ടേഷനെ സംബന്ധിച്ച്‌ വലിയ നാഴികക്കല്ലാണ്.ഇനിയും കൂടുതല്‍ മികച്ച ചികിത്സകള്‍ കണ്ടെത്തി, ഈ രോഗാവസ്ഥയെ ഫലപ്രദമായി ചെറുക്കുകയാണ് ലക്ഷ്യം. അതിനുള്ള പരിശ്രമങ്ങള്‍ ഞങ്ങള്‍ തുടരും', ഫൗണ്ടേഷന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലെസ്ലി ഗോര്‍ഡന്‍ പറഞ്ഞു.

Tags:    

Similar News