സ്വപ്‌നയുടെ പേരില്‍ പ്രചരിക്കുന്ന ശബ്‌ദരേഖ; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ലോക്‌നാഥ് ബെഹ്റ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയെപറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. ഇതിനായി ക്രൈംബ്രാഞ്ചിന്റെ…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയെപറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. ഇതിനായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും ബെഹ്റപറഞ്ഞു. ശബ്ദരേഖയെ പറ്റി അന്വേഷണം നടത്തണമെന്ന ജയില്‍ വകുപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.ഇ.ഡിക്കെതിരെ പ്രചരിക്കുന്ന ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇഡിക്ക് മറുപടി നല്‍കാന്‍ അന്വേഷണം വേണമെന്ന് ജയില്‍മേധാവി ഋഷിരാജ് സിംഗ് പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഇതെതുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.