സര്‍ക്കാരിനെ പൂട്ടാൻ ഇഡി; കിഫ്ബി മസാലബോണ്ടിലും അന്വേഷണം
തിരുവനന്തപുരം: കിഫ്ബി മസാലബോണ്ടില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ആര്‍ബിഐയ്ക്ക് ഇഡി കത്തയക്കുകയും…
തിരുവനന്തപുരം: കിഫ്ബി മസാലബോണ്ടില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ആര്‍ബിഐയ്ക്ക് ഇഡി കത്തയക്കുകയും ചെയ്തു.
കിഫ്ബിയ്ക്ക് വിദേശത്ത് നിന്ന് മസാലബോണ്ട് വഴി പണം സമാഹരിക്കാനായി നല്കിയ അനുമതിയെയും സിഎജി അന്തിമ റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്. നേരത്തേ ബോണ്ടിന് ആര്‍ബിഐ അനുമതിയുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.അതേസമയം, കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതും കിഫ്ബിക്ക് വായ്പയെടുക്കാന്‍ അനുമതിയില്ലെന്ന സിഎജി വാദവും നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ നീക്കം.