പോലീസ് ആക്‌ട് ഭേദഗതിയില്‍ അവ്യക്തതയുണ്ടെന്ന് സിപിഐ
തിരുവനന്തപുരം: പോലീസ് ആക്‌ട് ഭേദഗതിക്കെതിരെ സിപിഐയും രംഗത്ത്. പോലീസ് ആക്‌ട് ഭേദഗതിയില്‍ അവ്യക്തതയുണ്ടെന്നും ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണമെന്നുമാണ് സിപിഐ മുന്നോട്ട് വക്കുന്ന ആവശ്യം. പോലീസ് ആക്‌ട് ഭേദഗതിയില്‍ അവ്യക്തതയുണ്ടെന്ന്…
തിരുവനന്തപുരം: പോലീസ് ആക്‌ട് ഭേദഗതിക്കെതിരെ സിപിഐയും രംഗത്ത്. പോലീസ് ആക്‌ട് ഭേദഗതിയില്‍ അവ്യക്തതയുണ്ടെന്നും ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണമെന്നുമാണ് സിപിഐ മുന്നോട്ട് വക്കുന്ന ആവശ്യം. പോലീസ് ആക്‌ട് ഭേദഗതിയില്‍ അവ്യക്തതയുണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം വിജ്ഞാപനത്തില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും നിലപാടെടുത്തു. പൊലീസ് ആക്‌ട് ഭേദഗതിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയും എതിര്‍പ്പ് രേഖപ്പെടുത്തുന്നത്.
പുതിയ പോലീസ് നിയമഭേദഗതിക്കെതിരെ കടുത്ത എതിര്‍പ്പാണ് സൈബര്‍ ഇടങ്ങളില്‍ നിന്നും ഉയരുന്നത്. എങ്കിലും പൊലീസ് ആക്‌ട് പിന്‍വലിക്കില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്. സൈബര്‍ ഇടങ്ങളില്‍ കടുത്ത എതിര്‍പ്പ് ഉയരുമ്ബോഴും ഓര്‍ഡിനന്‍സ് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി.പൊലീസ് ആക്‌ട് ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.