പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുകളും ആയുധങ്ങളും കന്യാകുമാരിയില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു

ചെന്നൈ: ശ്രീലങ്കന്‍ ബോട്ടില്‍ തൂത്തുകുടി തീരത്ത് എത്തിക്കാന്‍ ശ്രമിച്ച 100 കിലോ ഹെറോയിന്‍ പിടികൂടി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി). ശ്രീലങ്കന്‍ ബോട്ടിലെ 6 ജീവനക്കാരെ ഐസിജി…

By :  Editor
Update: 2020-11-26 03:19 GMT

ചെന്നൈ: ശ്രീലങ്കന്‍ ബോട്ടില്‍ തൂത്തുകുടി തീരത്ത് എത്തിക്കാന്‍ ശ്രമിച്ച 100 കിലോ ഹെറോയിന്‍ പിടികൂടി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി). ശ്രീലങ്കന്‍ ബോട്ടിലെ 6 ജീവനക്കാരെ ഐസിജി പിടികൂടിയിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ ശ്രീലങ്കന്‍ പൗരന്മാരാണ്. 99 പാക്കറ്റ് ഹെറോയിന്‍, സിന്തറ്റിക്ക് ഡ്രഗിന്റെ 20 ചെറിയ പെട്ടികള്‍, അഞ്ച് എം. എം പിസ്റ്റളുകള്‍, സാറ്റലൈറ്റ് ഫോണ്‍ എന്നിവയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം 17 മുതല്‍ നടത്തിയ തിരച്ചിലിലും പരിശോധനയിലുമാണ് ഇത്രയും ലഹരിമരുന്ന് പിടിച്ചെടുത്തത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി പിടികൂടിയവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഐസിജി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെറോയിന്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും എത്തിച്ചതാണെന്നും പാശ്ചാത്യ നാടുകളിലേക്കും ഓസ്ട്രേലിയയിലേക്കും കയറ്റിയയക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നുമാണ് പ്രാഥമിക നിഗമനം. അനധികൃതമായി കപ്പല്‍ മാര്‍ഗം ഇന്ത്യയിലെത്തിക്കുന്ന മയക്കുമരുന്ന് പിടികൂടുന്നതിനായുള്ള നീക്കങ്ങള്‍ നടത്തുന്നത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വൈഭവ്, വിക്രം, സമര്‍, അഭിവാവ്, ആദേശ് എന്നീ കപ്പലുകളാണ്. തൂത്തുകുടി തീരത്ത് ശ്രീലങ്കന്‍ ബോട്ടില്‍ എത്തിക്കാന്‍ ശ്രമിച്ച 100 കിലോ ഹെറോയിന്‍ പിടികൂടിയത് ഐസിജിയുടെ വൈഭവ് കപ്പലാണ്.

Tags:    

Similar News