'ദൈവത്തിന്റെ കൈ' ബോബി ചെമ്മണൂർ സ്വർണത്തിൽ തീർക്കും
"ദൈവത്തിന്റെ കൈ" എന്നറിയപ്പെടുന്ന ഗോൾ അടിക്കുന്ന മറഡോണയുടെ പൂർണകായ ശിൽപം സ്വർണത്തിൽ തീർക്കുമെന്ന് ഉറ്റ സുഹൃത്ത് ഡോ. ബോബി ചെമ്മണൂർ. ‘‘അവസാനമായി കണ്ടപ്പോൾ മറഡോണയ്ക്ക് സ്വർണത്തിൽ തീർത്ത…
;By : Editor
Update: 2020-11-28 22:49 GMT
"ദൈവത്തിന്റെ കൈ" എന്നറിയപ്പെടുന്ന ഗോൾ അടിക്കുന്ന മറഡോണയുടെ പൂർണകായ ശിൽപം സ്വർണത്തിൽ തീർക്കുമെന്ന് ഉറ്റ സുഹൃത്ത് ഡോ. ബോബി ചെമ്മണൂർ.
‘‘അവസാനമായി കണ്ടപ്പോൾ മറഡോണയ്ക്ക് സ്വർണത്തിൽ തീർത്ത അദ്ദേഹത്തിന്റെ ചെറിയൊരു ശിൽപം ബോബി ചെമ്മണൂർ സമ്മാനിച്ചിരുന്നു. ആ സമയത്ത് മറഡോണ ചോദിച്ചു, തന്റെ ദൈവത്തിന്റെ ഗോൾ ശില്പമാക്കാമോ എന്ന്. എന്നാൽ കോടിക്കണക്കിനു രൂപ വില വരുന്നതുകൊണ്ട് അന്ന് അതിനു മറുപടി ഒന്നും കൊടുത്തില്ല. ഒരു തമാശ രൂപത്തിൽ വിട്ടു. എന്നാൽ അദ്ദേഹം മരണപ്പെട്ടപ്പോൾ ആ ഒരു ആഗ്രഹം നിറവേറ്റണമെന്നു എനിക്ക് തോന്നുന്നു. ആത്മാവ് എന്നൊന്നുണ്ടെങ്കിൽ മറഡോണയുടെ ആത്മാവ് തീർച്ചയായും ഈ ശിൽപം കണ്ട് സന്തോഷിക്കും എന്ന് എനിക്ക് പൂർണ ബോധ്യം ഉണ്ട്”. ബോബി ചെമ്മണൂർ പറഞ്ഞു.
അഞ്ചരയടി ഉയരം വരുന്ന മറഡോണയുടെ കയ്യിൽ സ്പർശിച്ചു നിൽക്കുന്ന ബോളിൽ 'നന്ദി' എന്ന് സ്പാനിഷ് ഭാഷയിൽ മുദ്രണം ചെയ്യും. തന്റെ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ മറഡോണയുടെ സ്വർണ ശിൽപം പൂർത്തീകരിച്ച് ഇന്ത്യയിലെ ഏതെങ്കിലും പ്രശസ്തമായ മ്യൂസിയത്തിൽ സൂക്ഷിക്കാനാണ് തീരുമാനമെന്നു ബോബി ചെമ്മണൂർ അറിയിച്ചു..