64 നയതന്ത്ര പ്രതിനിധികള്‍ കോവിഡ് വാക്‌സീന്‍ യൂണിറ്റുകള്‍ സന്ദര്‍ശിക്കും

ഹൈദരാബാദ്: വിവിധ രാജ്യങ്ങളില്‍നിന്നുള്ള 64 അംബാസഡര്‍മാരും ഹൈക്കമ്മിഷണര്‍മാരും ഹൈദരാബാദില്‍ കോവിഡ് വാക്‌സീന്‍ വികസിപ്പിക്കുന്ന രണ്ടു പ്രധാന കമ്പനികള്‍ സന്ദര്‍ശിക്കും. വാക്‌സീന്‍ ടൂറിനായി രാവിലെ ഇവര്‍ വിമാനത്തില്‍ നഗരത്തിലെത്തി.…

By :  Editor
Update: 2020-12-09 02:50 GMT

ഹൈദരാബാദ്: വിവിധ രാജ്യങ്ങളില്‍നിന്നുള്ള 64 അംബാസഡര്‍മാരും ഹൈക്കമ്മിഷണര്‍മാരും ഹൈദരാബാദില്‍ കോവിഡ് വാക്‌സീന്‍ വികസിപ്പിക്കുന്ന രണ്ടു പ്രധാന കമ്പനികള്‍ സന്ദര്‍ശിക്കും. വാക്‌സീന്‍ ടൂറിനായി രാവിലെ ഇവര്‍ വിമാനത്തില്‍ നഗരത്തിലെത്തി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്, ബയോളജിക്കല്‍ ഇ എന്നീ കമ്പനികളാണ് ഇവര്‍ സന്ദര്‍ശിക്കുക.
ഭാരത് ബയോടെക്കാണ് ഐസിഎംആറുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആദ്യത്തെ തദ്ദേശീയ കോവിഡ് വാക്‌സീന്‍ (കോവാക്‌സിന്‍) വികസിപ്പിക്കുന്നത്. വാക്‌സീന്‍ അംഗീകാരത്തിനായി ഇവര്‍ സമര്‍പ്പിച്ച അപേക്ഷ വിദഗ്ധസമിതി പരിശോധിക്കും. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷയും ബുധനാഴ്ച പരിഗണിക്കുന്നുണ്ട്. അമേരിക്കയില്‍നിന്നുള്ള വിദഗ്ധര്‍ ലഭ്യമല്ലാത്തതിനാല്‍ ഫൈസറിന്റെ അപേക്ഷ പരിഗണിക്കില്ല.
ബയോളജിക്കല്‍ ഇ എന്ന കമ്പനി നവംബറിലാണ് മനുഷ്യരില്‍ വാക്‌സീന്‍ പരീക്ഷണം ആരംഭിച്ചത്. ഫെബ്രുവരിയോടെ ഫലം അറിയാമെന്നു കമ്പനി വ്യക്തമാക്കി. ഹൂസ്റ്റണിലെ ബയ്‌ലര്‍ കോളജ് ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഇവര്‍ വാക്‌സീന്‍ വികസിപ്പിച്ചത്.

Tags:    

Similar News