സി. എം രവീന്ദ്രൻ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അതു കഴിഞ്ഞ് വീണ്ടും പരിശോധനയുണ്ടാകും.…
By : Editor
Update: 2020-12-11 05:13 GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അതു കഴിഞ്ഞ് വീണ്ടും പരിശോധനയുണ്ടാകും. രണ്ട് മണിക്ക് ശേഷമാണ് അദ്ദേഹം ഡിസ്ചാർജ് ആയത്. ഇന്ന് നടന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ്. കിടത്തി ചികിത്സ വേണ്ടതില്ലെന്നാണ് ബോര്‍ഡ് തീരുമാനം. പകരം ഒരാഴ്ചത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്.