കോഴിക്കോട് മായനാട്ട് രണ്ടു കിണറുകളിൽ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം

കോഴിക്കോട്∙ മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി പ്രാഥമിക വിവരം. പ്രദേശത്ത് ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോർപറേഷൻ ആരോഗ്യ…

By :  Editor
Update: 2020-12-24 19:48 GMT

കോഴിക്കോട്∙ മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി പ്രാഥമിക വിവരം. പ്രദേശത്ത് ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം 5 കിണറുകളിലെ വെള്ളം എടുത്ത് മലാപ്പറമ്പിലെ റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോർട്ട് ലഭിക്കാൻ 3 ദിവസം കൂടി കഴിയും. സാംപിൾ എടുത്തതുൾപ്പെടെ നാനൂറോളം കിണറുകളിൽ ഇതിനകം സൂപ്പർ ക്ലോറിനേഷൻ നടത്തി.ജില്ലയിൽ 9 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.കോട്ടാംപറമ്പ് പ്രദേശത്ത് ഷിഗെല്ല ലക്ഷണങ്ങളോടെ 39 പേരാണ് വീടുകളിൽ ചികിത്സയിലുള്ളത്.കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കാണപ്പെട്ടവർക്ക് മരുന്നു നൽകിയിരുന്നു.

Tags:    

Similar News