ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് രാജ്യത്തും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് രാജ്യത്തും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിലേക്ക് ബ്രിട്ടനില്‍നിന്നെത്തിയ 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.…
തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് രാജ്യത്തും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിലേക്ക് ബ്രിട്ടനില്‍നിന്നെത്തിയ 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ബാധിച്ചത് പുതിയ വൈറസ് ആണോ എന്നറിയാന്‍ സ്രവം പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ളതാണിത്. അതിനാല്‍ ഡിസംബര്‍ 9 മുതല്‍ 23 വരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരെ കണ്ടെത്തി പരിശോധന നടത്തുകയാണ് ആരോഗ്യവകുപ്പ്.ബംഗളൂരുവില്‍ മൂന്നു പേര്‍ക്കും ഹൈദരാബാദില്‍ രണ്ടു പേര്‍ക്കും പുണെയില്‍ ഒരാള്‍ക്കുമാണ് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.