യൂറോപ്പിൽനിന്ന് വരുന്നവരെ പരിശോധിക്കാൻ 4 വിമാനത്താവളങ്ങളിലും പ്രത്യേക നടപടി

തിരുവനന്തപുരം∙ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടനിൽനിന്നും യൂറോപ്യൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വരുന്നവരെ പരിശോധിക്കാനും ക്വാറന്റീൻ ചെയ്യാനും സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും നടപടി സ്വീകരിച്ചതായി…

By :  Editor
Update: 2020-12-29 06:40 GMT

തിരുവനന്തപുരം∙ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടനിൽനിന്നും യൂറോപ്യൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വരുന്നവരെ പരിശോധിക്കാനും ക്വാറന്റീൻ ചെയ്യാനും സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇവിടങ്ങളിൽനിന്നും കേരളത്തിലെത്തിയ 18 പേർ കോവിഡ് പോസിറ്റീവാണ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദത്തിനും ഇപ്പോഴുള്ള കോവിഡ് വൈറസിന്റെ ചികിത്സ തന്നെയാണെന്നു മന്ത്രി പറഞ്ഞു. എല്ലാ ജില്ലാ മെഡിക്കൽ ഓഫിസർമാർക്കും ഇതു സംബന്ധിച്ച നിർദേശം കൊടുത്തു. ആരോഗ്യ സെക്രട്ടറിയും യോഗങ്ങളിൽ പങ്കെടുത്ത് നിർദേശം കൊടുക്കുന്നുണ്ട്. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിയന്ത്രണം മാത്രമേ കേരളത്തിലും നടപ്പിലാക്കാനാകൂ. ലോക്ഡൗണിലേക്ക് പോകാൻ കഴിയുന്ന സാഹചര്യമില്ല ഇപ്പോഴുള്ളത്. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം. പ്രായമുള്ളവരും രോഗമുള്ളവരും വാക്സീൻ വിതരണം ആരംഭിക്കുന്നതുവരെ വീട്ടിൽ കഴിയണം. പുതുവൽസരാഘോഷം വലിയ ആൾക്കൂട്ടമായി നടത്തരുതെന്നും മന്ത്രി അഭ്യർഥിച്ചു.

Tags:    

Similar News