ഇങ്ങനെയൊക്കെ സഹായിക്കാൻ പറ്റുള്ളൂ ;അടച്ചിട്ട സിനിമ തീയറ്ററിന് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് നൽകി കെഎസ്ഇബി

കൊച്ചി : അടച്ചിട്ട സിനിമ തീയറ്ററിന് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് നൽകി കെഎസ്ഇബി. കോട്ടയം ബ്ലോക്ക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോട് അഞ്ചാനി തീയറ്റർ ഉടമയുമായ…

By :  Editor
Update: 2021-01-07 10:23 GMT

കൊച്ചി : അടച്ചിട്ട സിനിമ തീയറ്ററിന് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് നൽകി കെഎസ്ഇബി. കോട്ടയം ബ്ലോക്ക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോട് അഞ്ചാനി തീയറ്റർ ഉടമയുമായ ജിജി അഞ്ചാനിയ്ക്കാണ് കെഎസ്ഇബിയുടെ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’.കിട്ടിയത്.2019 ഡിസംബറിലാണ് യുവസംരംഭകൻ ജിജി ‘അഞ്ചാനി സിനിമാസ്’ എന്ന തീയറ്റർ തുടങ്ങിയത്. കൊവിഡ് പശ്ചാത്തലത്തിൽ മാർച്ചിൽ എല്ലാ തീയറ്ററുകൾക്കും ഒപ്പം ജിജിയുടെ തീയറ്ററും അടച്ചിരുന്നു.ഇങ്ങനെ അടച്ചിട്ട തീയറ്ററിനാണ് അഞ്ചേകാൽ ലക്ഷത്തിന്റെ വൈദ്യുതി ബിൽ ലഭിച്ചത്.ജിഎസ്ടിക്ക് പുറമെ വിനോദനികുതി കൂടി ഏർപ്പെടുത്തി നടുവൊടിച്ചാൽ ഒരു തീയറ്റർ ഉടമയ്ക്കും തിരിച്ചുവരാൻ കഴിയില്ലെന്നും ജീവിക്കാൻ മറ്റ് വഴിയില്ലെന്നും ഇനി ഏന്തു ചെയ്യണമെന്ന് അറിയില്ല എന്നും ജിജി പറയുന്നു.

Tags:    

Similar News