ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി;സിബിഐ അന്വേഷണത്തിലുളള സ്റ്റേ നീക്കി ഹൈക്കോടതി
ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണത്തിലുളള സ്റ്റേ നീക്കി ഹൈക്കോടതി. സർക്കാരിന്റെയും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെയും…
ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണത്തിലുളള സ്റ്റേ നീക്കി ഹൈക്കോടതി. സർക്കാരിന്റെയും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെയും ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം. സംസ്ഥാന സർക്കാറിനെ കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി.എഫ്‌സിആർഎ നിയമങ്ങളടക്കമുള്ള സിബിഐയുടെ വാദങ്ങൾ കണക്കിലെടുത്താണ് കോടതി വിധി. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം തുടരാം എന്ന ഹൈകോടതി വിധി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മടിയില്‍ കനമില്ല എന്ന് ആവര്‍ത്തിച്ചു പറയുകയും നിഷ്പക്ഷമായ അന്വേഷണം ഏതു വിധേനയും ആട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് കിട്ടിയ മറുപടി കൂടിയാണ് ഈ വിധിയെന്നും ചെന്നിത്തല പറഞ്ഞു