കോട്ടയത്ത് വൃദ്ധന്‍റെ മരണം പട്ടിണിമൂലം തന്നെ

കോട്ടയം: മുണ്ടക്കയത്ത് വൃദ്ധന്‍ മരിച്ചത് പട്ടിണി മൂലം തന്നെയെന്ന് സ്ഥിരീകരണം. ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് വണ്ടന്‍പതാല്‍ അസംബനി തൊടിയില്‍ വീട്ടില്‍ പൊടിയന്‍ (80) മരിച്ചതെന്ന് സൂചന…

;

By :  Editor
Update: 2021-01-21 01:35 GMT

കോട്ടയം: മുണ്ടക്കയത്ത് വൃദ്ധന്‍ മരിച്ചത് പട്ടിണി മൂലം തന്നെയെന്ന് സ്ഥിരീകരണം. ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് വണ്ടന്‍പതാല്‍ അസംബനി തൊടിയില്‍ വീട്ടില്‍ പൊടിയന്‍ (80) മരിച്ചതെന്ന് സൂചന നല്‍കി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്‍റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക്​ അയച്ചു.
വൃദ്ധനൊപ്പമുണ്ടായിരുന്ന മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. മകന്‍ റെജി ഒളിവിലാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാതാപിതാക്കളെ റെജി മുറിയില്‍ പൂട്ടിയിട്ടിരുന്നതായാണ് വിവരം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും മരുന്നും ലഭിച്ചിരുന്നില്ല.
ദമ്ബതികളുടെ ഇളയമകനാണ് റെജി. ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചൊ​വ്വാ​ഴ്ച പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി​യാ​ണ് ദ​മ്ബ​തി​ക​ളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചി​കി​ത്സ​യി​ലി​രി​കെ​യാ​ണ് പൊ​ടി​യ​ന്‍ മ​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ളെ കി​ട​ക്കു​ന്ന ക​ട്ടി​ലി​ല്‍ മ​ക​ന്‍ പ​ട്ടി​യെ കെ​ട്ടി​യി​ട്ടി​രു​ന്നു.

Tags:    

Similar News