ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം. സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം ലഭിച്ചത്.…

By :  Editor
Update: 2021-01-25 03:24 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം. സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം ലഭിച്ചത്. എന്നാല്‍ എന്‍.ഐ.എ കേസടക്കമുള്ളതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.

എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതിയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

Tags:    

Similar News