ചെ​ങ്കോട്ടയില്‍ പാറേണ്ടത്​ ത്രിവര്‍ണ പതാക; വേറെ പതാക ഉയര്‍ത്തിയത്​ അംഗീകരിക്കാനാവില്ല - ശശി തരൂര്‍

ന്യൂഡല്‍ഹി: ചെ​ങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. ചെ​ങ്കോട്ടയിലെ സംഭവങ്ങളെ ദൗര്‍ഭാഗ്യകരമെന്നാണ്​ തരൂര്‍ വിശേഷിപ്പിച്ചത്​. ത്രിവര്‍ണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെ​ങ്കോട്ടയില്‍ പറക്കരുതെന്ന്​…

By :  Editor
Update: 2021-01-26 05:09 GMT

ന്യൂഡല്‍ഹി: ചെ​ങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. ചെ​ങ്കോട്ടയിലെ സംഭവങ്ങളെ ദൗര്‍ഭാഗ്യകരമെന്നാണ്​ തരൂര്‍ വിശേഷിപ്പിച്ചത്​. ത്രിവര്‍ണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെ​ങ്കോട്ടയില്‍ പറക്കരുതെന്ന്​ തരൂര്‍ പറഞ്ഞു. തുടക്കം മുതല്‍ കര്‍ഷക സമരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍, ചെ​ങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന്​ തരൂര്‍ പറഞ്ഞു.സമരത്തിനിടെ പൊലീസ്​ വെടിയേറ്റ്​ കര്‍ഷകന്‍ മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന്​ തരൂര്‍ പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമാവില്ല. ജനാധിപത്യ രീതികളിലൂടെയാണ്​ പ്രശ്​നങ്ങള്‍ പരി​ഹരിക്കേണ്ടതെന്നും തരൂര്‍ വ്യക്​തമാക്കി.ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍​ തുടങ്ങിയ ട്രാക്​ടര്‍ പരേഡ്​ ചെ​ങ്കോട്ടയിലെത്തിയിരുന്നു. പിന്നീട്​ ചെ​ങ്കോട്ടയില്‍ അവരുടെ പതാക ഉയര്‍ത്തുകയും ചെയ്​തിരുന്നു.

Tags:    

Similar News