ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; തലശ്ശേരിയില്‍ ഒരു ഹോട്ടൽ ഉൾപ്പെടെ 4 സ്ഥാപനങ്ങള്‍ അടപ്പിച്ചു
ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതുമൂലം ഹോടെല്‍, കൂള്‍ ബാറുകള്‍ ഉള്‍പെടെയുളള നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി വിഭാഗം അടപ്പിച്ചു.തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിലെയും സമീപ പ്രദേശങ്ങളിലെയും…
ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതുമൂലം ഹോടെല്‍, കൂള്‍ ബാറുകള്‍ ഉള്‍പെടെയുളള നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി വിഭാഗം അടപ്പിച്ചു.തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിലെയും സമീപ പ്രദേശങ്ങളിലെയും ചില സഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.ഒരു ഹോടെല്‍ ഉള്‍പെടെ നാല് സ്ഥാപനങ്ങളാണ് ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ അടപ്പിച്ചത്. ഇവിടെ ഉപയോഗിക്കുന്ന വെള്ളത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.കണ്ണൂര്‍ ആശുപത്രിയില്‍ ഇരിട്ടിയിലെ ഒന്പതുവയസുക്കാരിക്ക് ഷിഗെല്ല രോഗം ബാധിച്ചത് റിപോര്‍ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലുടനീളം മിന്നല്‍ പരിശോധന നടത്തിയത്.
പുറത്തുനിന്ന് കൊണ്ടുവരുന്ന വെള്ളമാണ് നഗരത്തിലെയും പരിസരങ്ങളിലെയും ചായക്കടകളിലും കൂള്‍ബാറുകളിലും ചില ഹോടലുകളിലുമെല്ലാം ഉപയോഗിക്കുന്നത്.ചില സ്ഥാപനങ്ങളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും.ഫൂഡ് സേഫ്റ്റി അസി.കമീഷണര്‍ വി കെ, പ്രദീപ് കുമാര്‍, ഫൂഡ് സേഫ്റ്റി നോഡല്‍ ഓഫിസര്‍ കെ വിനോദ് കുമാര്‍, ഉദ്യോഗസ്ഥരായ കെ വി, സുരേഷ് കുമാര്‍, കെ സുമേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധ