കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മന്ത്രിമാര്‍; അദാലത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ ജനക്കൂട്ടം

കണ്ണൂര്‍: തളിപ്പറമ്ബില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്തില്‍ ജനങ്ങള്‍ തിക്കിത്തിരക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ഒന്നും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക അകലം പാലിക്കാതെയുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ആകുന്നില്ല.…

By :  Editor
Update: 2021-02-04 01:58 GMT

കണ്ണൂര്‍: തളിപ്പറമ്ബില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്തില്‍ ജനങ്ങള്‍ തിക്കിത്തിരക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ഒന്നും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക അകലം പാലിക്കാതെയുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ആകുന്നില്ല. മന്ത്രിമാരായ കെ.കെ ശൈലജ, ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് അദാലത്തില്‍ പങ്കെടുക്കുന്നത്. സര്‍ക്കാരിന്റെ 'സാന്ത്വന സ്പര്‍ശം' പരാതി പരിഹാര അദാലത്താണ് തളിപ്പറമ്ബില്‍ നടക്കുന്നത്. എന്‍ക്വയറി കൗണ്ടര്‍, സിവില്‍ സപ്ലൈ, സോഷ്യല്‍ ജസ്റ്റിസ് സര്‍വ്വേ, ബാങ്ക് തുടങ്ങി പത്ത് കൗണ്ടറുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ കൊവിഡ് ചട്ടങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് രാഷ്ട്രീയ നേതാക്കളുടെ നീക്കങ്ങളെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഭരണപക്ഷ-പ്രതിപക്ഷ പരിപാടികളിലും സര്‍ക്കാര്‍ പരിപാടികളിലും കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. ആലപ്പുഴ എടത്വായില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ വന്‍ ആള്‍ക്കൂട്ടം എത്തിയതും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയില്‍ ആളുകള്‍ തിക്കിത്തിരക്കിയതും വലിയ ചര്‍ച്ചയായിരുന്നു.

Tags:    

Similar News