മോദിയും ഐസകും തമ്മില്‍ എന്ത് വ്യത്യാസം? ഉദ്യോഗാര്‍ത്ഥികളെ യുഡിഎഫ് പിന്തുണക്കും: രമേശ് ചെന്നിത്തല

പാലക്കാട്: ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ മണ്ണെണ്ണ സമരത്തെ വിമര്‍ശിച്ച ധനമന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരജീവികളെന്ന് വിളിക്കുന്ന മോദിയും ഐസക്കും…

By :  Editor
Update: 2021-02-09 00:34 GMT

പാലക്കാട്: ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ മണ്ണെണ്ണ സമരത്തെ വിമര്‍ശിച്ച ധനമന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരജീവികളെന്ന് വിളിക്കുന്ന മോദിയും ഐസക്കും തമ്മില്‍ എന്താണ് വ്യത്യാസം. മോദിയുടെ 'സമരജീവി' നിലപാടിനു സമാനമാണ്. യുഡിഎഫ് ചെറുപ്പക്കാരെ ഇളക്കിവിടുന്നതാണെന്ന് പറയുന്നത് ജല്‍പനമാണ്. പിഎസി റാങ്ക് ഹോള്‍ഡേഴ്സിന്റേത് ന്യായമായ സമരമായതിനാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്നും രമേശ് ചെന്നിത്തല പാലക്കാട് പറഞ്ഞു.

അതേസമയം, പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി നല്‍കല്‍ പ്രായോഗികമല്ല. റാങ്ക് ഹോള്‍ഡേഴ്‌സ് വസ്തുതകള്‍ മനസിലാക്കി സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകണമെന്നും ഐസക് പറഞ്ഞു. പ്ര​തി​പ​ക്ഷം മ​നഃ​പൂ​ര്‍​വം കു​ത്തി​പൊ​ക്കി ഇ​ള​ക്കി​വി​ടു​ന്ന സ​മ​ര​മാ​ണി​ത്. യു​ഡി​എ​ഫ് പ്രേ​ര​ണ​യി​ല്‍ ചി​ല ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ക​രു​ക്ക​ളാ​യി മാ​റു​ന്നു. ഏ​റ്റ​വു​മ​ധി​കം നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രെ​ന്നും തോ​മ​സ് ഐ​സ​ക് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags:    

Similar News