സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം; ഡിജിപി ലോക്നാഥ് ബഹ്റ, കലക്ടര്‍ ഡോ നവ്ജ്യോത് ഖോസ എന്നിവര്‍ വാക്സീന്‍ സ്വീകരിക്കും

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. പൊലീസ്, മറ്റ് സേനാ വിഭാഗങ്ങള്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഈ ഘട്ടത്തില്‍…

By :  Editor
Update: 2021-02-10 23:12 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. പൊലീസ്, മറ്റ് സേനാ വിഭാഗങ്ങള്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഈ ഘട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിപി ലോക്നാഥ് ബഹ്റ, കലക്ടര്‍ ഡോ നവ്ജ്യോത് ഖോസ എന്നിവര്‍ വാക്സീന്‍ സ്വീകരിക്കും.രണ്ടാം ഘട്ടം തുടങ്ങുമ്പോഴേക്കും ആരോഗ്യപ്രവര്‍ത്തകരുടെ വാക്സിനേഷന്‍ എഴുപതു ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാനായത്. മികച്ച രീതിയില്‍ വാക്സിനേഷന്‍ നടത്തുന്ന ആദ്യ 12 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല.

Tags:    

Similar News