ഐപിഎല്‍ താര ലേലം; അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ ശ്രീശാന്ത്‌

മും​ബൈ: ഐ​പി​എ​ല്‍ ലേ​ല​ത്തി​ലെ താ​ര​ങ്ങ​ളു​ടെ അ​ന്തി​മ ​പ​ട്ടി​ക പു​റ​ത്തു​വി​ട്ടപ്പോള്‍ ഇടം നേടാനാവാതെ മലയാളി താരം എസ് ശ്രീശാന്ത്. ബി​സി​സി​ഐ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ല്‍ 292 താ​ര​ങ്ങ​ളാ​ണുള്ളത്. ഫെ​ബ്രു​വ​രി 18ന്…

By :  Editor
Update: 2021-02-11 23:08 GMT

മും​ബൈ: ഐ​പി​എ​ല്‍ ലേ​ല​ത്തി​ലെ താ​ര​ങ്ങ​ളു​ടെ അ​ന്തി​മ ​പ​ട്ടി​ക പു​റ​ത്തു​വി​ട്ടപ്പോള്‍ ഇടം നേടാനാവാതെ മലയാളി താരം എസ് ശ്രീശാന്ത്. ബി​സി​സി​ഐ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ല്‍ 292 താ​ര​ങ്ങ​ളാ​ണുള്ളത്.

ഫെ​ബ്രു​വ​രി 18ന് ​ചെ​ന്നൈ​യി​ല്‍ വ​ച്ചാ​ണ് ലേ​ലം ന​ട​ക്കു​ന്ന​ത്. 1,114 താ​ര​ങ്ങ​ളാ​ണ് ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. മ​ല​യാ​ളി താ​രം എ​സ് ശ്രീ​ശാ​ന്തി​ന് പ​ട്ടി​ക​യി​ല്‍ ഇ​ടം ​പി​ടി​ക്കാ​നാ​യി​ല്ല. എ​ന്നാ​ല്‍ ഇതിഹാസ ക്രി​ക്ക​റ്റ് താരം സ​ച്ചി​ന്‍ തെന്‍​ഡു​ല്‍​ക്ക​റു​ടെ മ​ക​ന്‍ അ​ര്‍​ജു​ന്‍ തെന്‍​ഡു​ല്‍​ക്ക​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി.നാ​ല് മ​ല​യാ​ളി താ​ര​ങ്ങ​ളും പ​ട്ടി​ക​യി​ല്‍ ഇ​ടം പിടിച്ചു. ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താം എന്നതായിരുന്നു ശ്രീശാന്തിന്റെ പ്രതീക്ഷ. 75 ലക്ഷം രൂപയായിരുന്നു ശ്രീശാന്തിന് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്തിമ പട്ടികയിലേക്ക് ഇടം നേടാനായില്ല.

Tags:    

Similar News