ഏത് സമയത്ത് വേണമെങ്കിലും ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് തയാറാണ്: ഉത്തരകൊറിയ
പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്നുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കിയതില്‍ പ്രതികരണവുമായി ഉത്തരകൊറിയ രംഗത്ത്. ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന്…
പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്നുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കിയതില്‍ പ്രതികരണവുമായി ഉത്തരകൊറിയ രംഗത്ത്. ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഉത്തരകൊറിയ ഏത് സമയത്തും തയാറാണെന്ന് വിദേശകാര്യ സഹമന്ത്രി കിം കീ ഗ്വാന്‍ അറിയിച്ചു. ട്രംപിന്റെ ഇപ്പോഴത്തെ തീരുമാനം വളരെ ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കിം ജോംഗ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നിശ്ചയിച്ച ഉച്ചകോടിയില്‍ നിന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയത്. അടുത്തിടെ കിം നടത്തിയ പ്രസ്താവനകളില്‍ തുറന്ന ശത്രുതയും ഭീകരമായ കോപവും ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കിമ്മിനു കത്തയക്കുകയും ചെയ്യും.