നിസ്സഹായരായി ജനം: പെട്രോള്‍ വില 82 രൂപയായി

തിരുവനന്തപുരം: ജനദ്രോഹത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലേയ്ക്കാണ് പെട്രോള്‍ വില കുതിച്ചു പൊങ്ങുന്നത്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപയായി. പെട്രോളിന്…

By :  Editor
Update: 2018-05-24 23:52 GMT

തിരുവനന്തപുരം: ജനദ്രോഹത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലേയ്ക്കാണ് പെട്രോള്‍ വില കുതിച്ചു പൊങ്ങുന്നത്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപയായി. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 82 രൂപയും ഡീസലിന് 74.60 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം. ഇന്ധനവില അസാധാരണ നിലയില്‍ വര്‍ധിച്ചിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Tags:    

Similar News