പാലായില്‍ പദയാത്രക്കൊരുങ്ങി ജോസ് കെ.മാണി
കോട്ടയം: മാണി സി. കാപ്പനെ പ്രതിരോധിക്കാന്‍ പദയാത്രയുമായി ജോസ് കെ. മാണി. ഞായറാഴ്ച മുതല്‍ പാലാ നിയമസഭ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലും ജോസും പാര്‍ട്ടി ഭാരവാഹികളും ഇടതുമുന്നണി…
;കോട്ടയം: മാണി സി. കാപ്പനെ പ്രതിരോധിക്കാന്‍ പദയാത്രയുമായി ജോസ് കെ. മാണി. ഞായറാഴ്ച മുതല്‍ പാലാ നിയമസഭ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലും ജോസും പാര്‍ട്ടി ഭാരവാഹികളും ഇടതുമുന്നണി നേതാക്കളും ചേര്‍ന്ന് പദയാത്ര നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കം കൂടിയാകും ഇത്. പാലായില്‍ കെ .എം. മാണിയും ജോസ് കെ. മാണിയും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ യാത്രയില്‍ വിശദീകരിക്കും.കാപ്പനെതിരായ രാഷ്ട്രീയ വിശദീകരണം എന്ന നിലയില്‍കൂടിയാണ് പദയാത്ര. അതിനിടെ, കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം കാര്യമായി കാണുന്നില്ലെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി മണ്ഡലത്തില്‍ നടത്തുന്ന പ്രചാരണത്തിനെതിരെ രംഗത്തുവരുമെന്നും പാര്‍ട്ടി ജില്ല നേതൃത്വം അറിയിച്ചു.