ഇ. ശ്രീധരന്റെ ന്യായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച -ബിനോയ് വിശ്വം
കോട്ടയം: ദേശസ്നേഹമാണ് തന്നെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന ഇ. ശ്രീധരന്റെ വാദത്തില്‍ രാജ്യം അത്ഭുതം കൂറുകയാണെന്ന് ബിനോയ് വിശ്വം. എല്‍.ഡി.എഫ് തെക്കന്‍ മേഖല വികസന മുന്നേറ്റ…
കോട്ടയം: ദേശസ്നേഹമാണ് തന്നെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന ഇ. ശ്രീധരന്റെ വാദത്തില്‍ രാജ്യം അത്ഭുതം കൂറുകയാണെന്ന് ബിനോയ് വിശ്വം. എല്‍.ഡി.എഫ് തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോട്ടയത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തെപോലെ ആദരണീയനും കഴിവുള്ളവനും മെ ട്രോമാന് എന്ന് രാജ്യം അംഗീകരിക്കുകയും ചെയ്ത വ്യക്തി രാഷ്ട്രീയത്തില്‍ വളരെ വിലകുറഞ്ഞ 'സ്കില്‍' ഉള്ള പാര്‍ട്ടിയില്‍ പോയത് എന്തിനെന്ന് അദ്ദേഹംതന്നെ ചിന്തിക്കണം. ദേശസ്നേഹമാണോ ബി.ജെ.പിയെ നയിക്കുന്നത്?. ഇടതുപക്ഷം അതിനോട് വിയോജിക്കുന്നു.ഇന്ത്യയുടെ ആകാശവും ഭൂമിയും വിദേശ ശക്തികള്‍ക്ക് പണയപ്പെടുത്താന്‍ തീരുമാനിച്ച പാര്‍ട്ടിയിലേക്കാണ് ദേശസ്നേഹം പറഞ്ഞ് പോയതെന്നത് ദുഃഖവും ആശങ്കയുമുണ്ടാക്കുന്നു. ബി.ജെ.പിയില്‍ ചേരാനുള്ള ശ്രീധരന്റെ ന്യായങ്ങള്‍ അദ്ദേഹത്തിന്റെ ബൗദ്ധിക നിലവാരവുമായി ചേരുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.