ഇ.എം.സി.സി സംഘവുമായി തിരുവനന്തപുരത്ത്​ കൂടിക്കാഴ്ച നടത്തിയെന്ന്​ സമ്മതിച്ച്‌​ ഫിഷറീസ്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഇ.എം.സി.സി സംഘവുമായി തിരുവനന്തപുരത്ത്​ കൂടിക്കാഴ്ച നടത്തിയെന്ന്​ സമ്മതിച്ച്‌​ ഫിഷറീസ്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ. അന്ന്​ എന്താണ്​ സംസാരിച്ചതെന്ന്​ ഓര്‍ക്കുന്നില്ല. ചര്‍ച്ചയിലല്ല നയത്തില്‍ നിന്നും വ്യതിചലിക്കുന്നില്ലെന്നതിലാണ്​ കാര്യമെന്നും മേഴ്​സിക്കുട്ടിയമ്മ…

By :  Editor
Update: 2021-02-20 00:09 GMT

തിരുവനന്തപുരം: ഇ.എം.സി.സി സംഘവുമായി തിരുവനന്തപുരത്ത്​ കൂടിക്കാഴ്ച നടത്തിയെന്ന്​ സമ്മതിച്ച്‌​ ഫിഷറീസ്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ. അന്ന്​ എന്താണ്​ സംസാരിച്ചതെന്ന്​ ഓര്‍ക്കുന്നില്ല. ചര്‍ച്ചയിലല്ല നയത്തില്‍ നിന്നും വ്യതിചലിക്കുന്നില്ലെന്നതിലാണ്​ കാര്യമെന്നും മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു.

മേഴ്​സിക്കുട്ടിയമ്മയും ഇ.എം.സി.സി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുന്ന ചിത്രം പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പുറത്ത്​ വിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഫിഷറീസ്​ മന്ത്രിയുടെ വിശദീകരണം. സ്വപ്​നയുടെ ഒപ്പമുള്ള ചിത്രമുള്ളതിനാല്‍ ചെന്നിത്തല സ്വര്‍ണം കടത്തിയെന്ന്​ പറയാനാവുമോയെന്നും മേഴ്​സിക്കുട്ടിയമ്മ ചോദിച്ചു. അതേസമയം, വിവാദം ശക്​തമാകുന്നതിനിടെ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ്​ റിപ്പോര്‍ട്ട്​.

ഇ.എം.സി.സി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന്​ ചെന്നിത്തല പറഞ്ഞിരുന്നു​. ഫിഷറീസ്​ വകുപ്പ്​ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ അമുല്യമായ മത്സ്യസമ്ബത്ത്​ അമേരിക്കന്‍ കമ്ബനിക്ക്​ തീറെഴുതാനുള്ള നീക്കമാണ്​ നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    

Similar News