മഹാരാഷ്ട്ര വീണ്ടും കോവിഡ് ഭീതിയില്‍; സ്കൂള്‍ ഹോസ്റ്റലിലെ 190 പേര്‍ക്ക് രോഗബാധ
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു. വാഷിം ജില്ലയിലെ ഒരു സ്കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതോടെ സ്കൂള്‍ പരിസരം കണ്ടെയിന്മെന്റ്…
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു. വാഷിം ജില്ലയിലെ ഒരു സ്കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതോടെ സ്കൂള്‍ പരിസരം കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ അമരാവതി, യാവത്മാല് എന്നീ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.രാജ്യത്തു തന്നെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ബുധനാഴ്ച സംസ്ഥാനത്ത് 8,800 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.