മെഡിക്കല്‍ ഫീസ് പുനര്‍ നിര്‍ണയ നടപടി അടുത്തയാഴ്ച ആരംഭിക്കും

 തിരുവന്തപുരം: സുപ്രീംകോടതി വിധി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയ നടപടികള്‍ അടുത്തയാഴ്ച ആരംഭിച്ചെക്കും. വിഷയത്തില്‍ മാനേജ്മെന്റുകളുടെ ഇടപെടലിനെത്തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുന്ന 2017-’18 മുതല്‍ 2020-’21…

By :  Editor
Update: 2021-02-27 00:32 GMT

തിരുവന്തപുരം: സുപ്രീംകോടതി വിധി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയ നടപടികള്‍ അടുത്തയാഴ്ച ആരംഭിച്ചെക്കും. വിഷയത്തില്‍ മാനേജ്മെന്റുകളുടെ ഇടപെടലിനെത്തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുന്ന 2017-’18 മുതല്‍ 2020-’21 അധ്യയന വര്‍ഷം വരെയുള്ള ഫീസാണ് സമിതിക്കു പുനര്‍ നിര്‍ണയിക്കേണ്ടിവരുന്നത്.

മാനേജ്‌മെന്റുകളുടെ വാദങ്ങള്‍ സുപ്രീംകോടതി നിരാകരിച്ചിട്ടുള്ളതിനാല്‍ നേരത്തേ നിശ്ചയിച്ച ഫീസില്‍ വലിയ വര്‍ധന വരാന്‍ സാധ്യത കുറവാണ് .സമിതി നേരത്തേ നിശ്ചയിച്ച ഫീസാണ് വിദ്യാര്‍ഥികള്‍ നിലവില്‍ നല്‍കിവരുന്നത്. കോടതിയുടെ തീര്‍പ്പിനു വിധേയമായിട്ടായിരിക്കും അന്തിമ ഫീസെന്ന വ്യവസ്ഥയോടെയാണ് പ്രവേശനപരീക്ഷാ കമ്മിഷണര്‍ പ്രവേശനം നല്‍കിയതും.അതെ സമയം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഫീസ് നിര്‍ണയ സമിതി യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു പ്രതികരിച്ചു. കോളേജുകളില്‍ നിന്ന് ആവശ്യമായ രേഖകള്‍ വാങ്ങി പരിശോധിച്ച്‌ ഫീസ് നിശ്ചയിക്കാന്‍ സമിതിക്ക് അനുമതി നല്‍കിയാണ് സുപ്രീം കോടതി വിധി വന്നത്.കോളേജ് നടത്തിപ്പു ചെലവ് സംമ്പന്ധിച്ച്‌ മാനേജ്മെന്റുകള്‍ നല്‍കുന്ന ബാലന്‍സ്ഷീറ്റിന്റെ അടിസ്ഥാനത്തില്‍ ഫീസ് നിര്‍ണയിക്കണമെന്നായിരുന്നു നേരത്തേയുള്ള ഹൈക്കോടതി നിര്‍ദ്ദേശം .എന്നാല്‍, ബാലന്‍സ് ഷീറ്റില്‍ പറയുന്ന വരവു ചെലവുകള്‍ക്ക് ആധാരമായ രസീതുകളും വൗച്ചറുകളും പരിശോധിക്കണമെന്നായിരുന്നു ഫീസ് നിര്‍ണയ സമിതി നിലപാട് വ്യക്തമാക്കിയത്.

Tags:    

Similar News