എ. പ്രദീപ് കുമാറിന് പകരം രഞ്ജിത്തോ ! സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിറ്റിങ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സിപിഎം…

By :  Editor
Update: 2021-03-01 07:47 GMT

കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിറ്റിങ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചു. ഇടതുപക്ഷ സഹയാത്രികന്‍ കൂടിയാണ് രഞ്ജിത്. പ്രദീപ് കുമാറടക്കം കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ നാല് സിറ്റിങ് എംഎല്‍എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായെന്നാണ് വിവരം.

Full View

മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിലെ എ പ്രദീപ് കുമാർ വിജയിച്ച മണ്ഡലമാണ് കോഴിക്കോട് നോർത്ത്. 2019ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലം ഉൾപ്പെടുന്ന കോഴിക്കോട് ലോക് സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ച് എ പ്രദീപ് കുമാർ തന്നെയാണ്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായിരുന്ന എംകെ രാഘവനോട് സ്വന്തം മണ്ഡലത്തിലും പ്രദീപ് കുമാറിന് പിന്നോട്ട് പോകേണ്ടി വന്നിരുന്നു. എംകെ രാഘവന് കോഴിക്കോട് നോർത്തിൽ 54,246 വോട്ടുകൾ ലഭിച്ചപ്പോൾ പ്രദീപ് കുമാറിന്‍റെ പിന്തുണ 49,688 വോട്ടിൽ ഒതുങ്ങി.

കെഎസ്‍യു പ്രസിഡണ്ട് കെ എം അഭിജിത്ത്, വിദ്യാ ബാലകൃഷ്ണന്‍ എന്നിവരെയാണ് കോഴിക്കോട് നോര്‍ത്തില്‍ യുഡിഎഫ് പരിഗണിക്കുന്നത്. ബിജെപിയില്‍ നിന്ന് എംടി രമേശ് മത്സരത്തിനിറങ്ങുമെന്നും സൂചനയുണ്ട്

Tags:    

Similar News