മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി
കോട്ടയം: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിന്നാൻ കെട്ടിയിരുന്ന പോത്തിനെ വൈകിട്ട്…
;കോട്ടയം: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിന്നാൻ കെട്ടിയിരുന്ന പോത്തിനെ വൈകിട്ട് അഴിക്കാൻ ചെന്നപ്പോഴാണു റബർ മരത്തിന്റെ ഉയരമുള്ള ശിഖരത്തിൽ കയറിട്ടു കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്. ഒരു മാസം മുന്‍പ് എറണാകുളത്ത് ഓടുന്ന കാറിന്റെ പിന്നില്‍ പട്ടിയെ കെട്ടിവലിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. കോട്ടയം മണര്‍കാടാണ് ഒരു വയസായ പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കിയത്.അടുത്തിടെ മസനഗുഡിയില്‍ ആനയുടെ പുറത്തേയ്ക്ക് കത്തുന്ന ടയര്‍ വലിച്ചെറിഞ്ഞ സംഭവവും ഞെട്ടിച്ചിരുന്നു.