താജ്മഹലിന് വ്യാജ ബോംബ് ഭീഷണി;സ​ന്ദേ​ശം അ​യ​ച്ച യു​വാ​വ് പി​ടി​യി​ല്‍

ആഗ്ര: താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി. പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ മാനസിക…

By :  Editor
Update: 2021-03-04 05:55 GMT

ആഗ്ര: താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി. പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ മാനസിക രോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഇയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. യു.പി പൊലീസിന്റെ എമര്‍ജെന്‍സി നമ്പരില്‍ ഇന്ന് രാവിലെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം വന്നത്. ഉടന്‍ തന്നെ താജ്‌മഹലില്‍ സന്ദര്‍ശകരെ ഒഴിപ്പിക്കുകയും ബോംബ് ‌സ്‌ക്വാഡും സി.ഐ.എസ്.എഫും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്‌തു. എന്നാല്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം 11.15ഓടെ സന്ദര്‍ശകര്‍ക്കായി വീണ്ടും താജ്‌മഹല്‍ തുറന്നു കൊടുത്തു.

Tags:    

Similar News