വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് മാധ്യമപ്രവർത്തനത്തിനും മതപ്രവർത്തനത്തിനും അനുമതി നിര്‍ബന്ധം

ന്യൂഡൽഹി: വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് തബ്‌ലീഗ്  സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവർത്തനങ്ങൾ, പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികൾ എന്നിവ ചെയ്യാനും സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം…

By :  Editor
Update: 2021-03-06 01:28 GMT

ന്യൂഡൽഹി: വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് തബ്‌ലീഗ് സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവർത്തനങ്ങൾ, പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികൾ എന്നിവ ചെയ്യാനും സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.രാജ്യത്തെ വിദേശ നയതന്ത്ര ഓഫീസുകള്‍, വിദേശ സര്‍ക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകള്‍ എന്നിവയില്‍ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും ഇനി പ്രത്യേകാനുമതി വാങ്ങണം .അതേസമയം ഒ.സി.ഐ. കാര്‍ഡ് ലഭിച്ചവര്‍ക്ക് എത്ര പ്രാവശ്യം ഇന്ത്യയില്‍ വന്നുപോകുന്നതിനും തടസ്സമില്ല. അതിന് മുഴുവന്‍കാല വിസ നല്‍കും.ദേശീയോദ്യാനങ്ങള്‍,സ്മാരകങ്ങള്‍, ആഭ്യന്തര വിമാന ടിക്കറ്റുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകള്‍ എന്നിവയ്ക്ക് ഇന്ത്യക്കാരില്‍ നിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒ.സി.ഐ. കാര്‍ഡുകാരില്‍ നിന്ന് ഈടാക്കാവൂ. എന്നാല്‍ അവര്‍ക്ക് ഇന്ത്യയില്‍ വസ്തു വകകള്‍ വാങ്ങാനും വിവിധ ജോലികള്‍ ചെയ്യാനുമുള്ള അവകാശം തുടരും.2020 ലെ കോവിഡ് കാലയളവില്‍ ഡല്‍ഹിയിലെ തബ്‌ലീഗ് ആസ്ഥാനത്തു നിന്ന് വിസാചട്ടം ലംഘിച്ചതിന് 233 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു .

Tags:    

Similar News