ഡ​ല്‍​ഹി​യി​ല്‍ പുതിയ വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് രൂ​പീ​കരിക്കുമെന്ന് അ​ര​വി​ന്ദ്​ കെജ്‌രിവാൾ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്വ​ന്ത​മാ​യി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ​രി​വാ​ള്‍. ഡ​ല്‍​ഹി ബോ​ര്‍​ഡ് ഓ​ഫ് സ്‌​കൂ​ള്‍ എ​ജ്യു​ക്കേ​ഷ​ന്‍ രൂ​പീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ല്‍​കിയെന്നും അദ്ദേഹം…

By :  Editor
Update: 2021-03-06 05:27 GMT

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്വ​ന്ത​മാ​യി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ​രി​വാ​ള്‍. ഡ​ല്‍​ഹി ബോ​ര്‍​ഡ് ഓ​ഫ് സ്‌​കൂ​ള്‍ എ​ജ്യു​ക്കേ​ഷ​ന്‍ രൂ​പീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ല്‍​കിയെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹിയില്‍ 1,000 സര്‍ക്കാര്‍ സ്‌കൂളുകളും 1,700 സ്വകാര്യ സ്‌കൂളുകളുമാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും സിബിഎസ്ഇയില്‍ അഫിലയേറ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം 20 മുതല്‍ 25 വരെ സ്‌കൂളുകള്‍ സിബിഎസ്ഇ അഫിലിയേഷന്‍ ഉപേക്ഷിച്ച് പുതിയ ബോര്‍ഡിന്റെ ഭാഗമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണം, പാഠ്യപദ്ധതി പരിഷ്‌കരണം എന്നിവയുടെ പദ്ധതി തയ്യാറാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ രണ്ട് സമിതികള്‍ക്ക് രൂപം നല്‍കിയിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനും പുതിയ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണത്തിനും ആം ആദ്മി സര്‍ക്കാര്‍ ബജറ്റില്‍ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News