മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരില്‍ മത്സരിക്കാന്‍ സാധ്യത

തിരുവനന്തപുരം∙ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മൽസരിച്ചേക്കുമെന്ന് റിപ്പോർട്ട്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമ ചര്‍ച്ചകള്‍ക്ക് ഇന്ന്…

By :  Editor
Update: 2021-03-08 00:36 GMT

തിരുവനന്തപുരം∙ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മൽസരിച്ചേക്കുമെന്ന് റിപ്പോർട്ട്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമ ചര്‍ച്ചകള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവും. വൈകിട്ട് ആറുമണിക്ക് സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരും. കോണ്‍ഗ്രസിന്റെ വാര്‍ റൂമിലാണ് യോഗം ചേരുന്നത്. ഇതിനിടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തെത്തിയിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുകയാണെങ്കില്‍ അത് കണ്ണൂരില്‍ ആയിരിക്കും. പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയാതെ മത്സരിക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി നടത്തുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് നേതാക്കളുമായി മുല്ലപ്പള്ളി കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയേക്കും. നാളെയാണ് കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ചേരുന്നത്. ആ യോഗത്തില്‍ ഈ വിഷയവും ചര്‍ച്ചയാകും. മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കില്‍ പുതിയ കെ.പി.സി.സി. അധ്യക്ഷനെ കണ്ടെത്തേണ്ടി വരും. കെ. സുധാകരന്‍ തന്നെ അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്നാണ് ലഭിക്കുന്ന വിവരം.

Tags:    

Similar News