മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ്; എ.പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർഥി
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി പാർട്ടി സ്ഥാനാർഥിയാകും. ബിജെപി കേന്ദ്രനേതൃത്വം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ്…
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി പാർട്ടി സ്ഥാനാർഥിയാകും. ബിജെപി കേന്ദ്രനേതൃത്വം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
എൽഡിഎഫും യുഡിഎഫും ഇതു വരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എസ്എഫ്ഐ നേതാവ് വി.പി സാനുവിനെയാണ് സിപിഎം മലപ്പുറത്ത് പരിഗണിക്കുന്നത്.2019-ലെ പൊതുതിരഞ്ഞെടുപ്പിൽ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചത്. സിപിഎം സ്ഥാനാർഥി വി.പി.സാനു രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ ഉണ്ണികൃഷ്ണന് 82,332 വോട്ടുകളാണ് ലഭിച്ചത്