മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലപര്യടനം ആരംഭിച്ചു
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടർമാരെ കാണുന്നതിനുള്ള മണ്ഡലപര്യടനം ആരംഭിച്ചു. ധര്‍മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണം തുടങ്ങിയത്.ബജറ്റ് പദ്ധതികള്‍ക്കപ്പുറം കേരളത്തില്‍ അരലക്ഷം കോടി രൂപയുടെ…
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടർമാരെ കാണുന്നതിനുള്ള മണ്ഡലപര്യടനം ആരംഭിച്ചു. ധര്‍മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണം തുടങ്ങിയത്.ബജറ്റ് പദ്ധതികള്‍ക്കപ്പുറം കേരളത്തില്‍ അരലക്ഷം കോടി രൂപയുടെ വികസനം കൊണ്ടുവരാനാണ് കിഫ്ബി വഴി സര്‍ക്കാര്‍ ശ്രമിച്ചത്. പക്ഷെ കിഫ്ബിയെ തകര്‍ക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഓഖി ദുരന്തം വന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിനെതിരേയും പാര വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.നോട്ട് നിരോധന സമയത്ത് ബിജെപിയെ എതിർക്കാന്‍ ഒരുമിച്ചു നില്‍ക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. പക്ഷേ അതിന് പോലും കെപിസിസി കൂടെ നിന്നില്ല. കേരളം എന്നത് കൊലക്കളമാണെന്നൊരു പ്രചാരണം ദേശീയ തലത്തില്‍ ബിജെപി നടത്തിയിരുന്നു. കേരളത്തെ അപമാനിക്കാനുള്ള രാഷ്ട്രീയ ക്യാംപെയ്നായിരുന്നു അത്. ഇതിനെ എതിര്‍ക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.