നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി;ഹൈക്കോടതി
കൊച്ചി∙ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ കയ്യാങ്കളിക്കേസ് പിൻവലിക്കാനാവില്ലെന്ന് ഹൈക്കോടതി.കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇ.പി. ജയരാജൻ, കെ.ടി. ജലീൽ,…
കൊച്ചി∙ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ കയ്യാങ്കളിക്കേസ് പിൻവലിക്കാനാവില്ലെന്ന് ഹൈക്കോടതി.കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ.അജിത്, സി. കെ. സദാശിവൻ, വി. ശിവൻകുട്ടി, കെ. കുഞ്ഞമ്മദ് എന്നിവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ.എം. മാണിക്കെതിരായി ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്നാണ് നിയമസഭയില്‍ അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ പ്രതിഷേധം അരങ്ങേറിയത്. കൈയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കുന്നത് അടക്കമുള്ള സംഭവങ്ങളും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിരുന്നു. കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ എതിര്‍കക്ഷികളായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരുണ്ടായിരുന്നു. കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.