കോവിഡ് വരില്ലെന്ന് പറഞ്ഞ ടാന്‍സാനിയന്‍ പ്രസിഡന്റ് രോഗം ബാധിച്ച്‌ കോവിഡ് ചികിത്സയില്‍

ഡോടോമ : കോവിഡ് പുല്ലാണെന്ന് പറഞ്ഞ് മാസ്ക്ക് ധരിക്കാന്‍ വിസമ്മതിച്ച ടാന്‍സാനിയന്‍ പ്രസിഡന്‍റ് ജോണ്‍ മഗുഫുളി കോവിഡ് ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ രഹസ്യ കേന്ദ്രത്തിലാണ്…

By :  Editor
Update: 2021-03-13 01:26 GMT

ഡോടോമ : കോവിഡ് പുല്ലാണെന്ന് പറഞ്ഞ് മാസ്ക്ക് ധരിക്കാന്‍ വിസമ്മതിച്ച ടാന്‍സാനിയന്‍ പ്രസിഡന്‍റ് ജോണ്‍ മഗുഫുളി കോവിഡ് ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ രഹസ്യ കേന്ദ്രത്തിലാണ് ജോണ്‍ മഗുഫുളിയെ ചികിത്സിക്കുന്നത്.ടാന്‍സാനിയന്‍ പ്രതിപക്ഷ നേതാവ് ടുണ്ടു ലിസ്സുവാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. കെനിയയിലെ നയ്‌റോബിയില്‍ ചികിത്സയിലായിരുന്ന പ്രസിഡന്റിനെ അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റിയതായി വിവരം കിട്ടിയതായാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ടാന്‍സാനിയയും ഇന്ത്യയും പ്രതികരിച്ചിട്ടില്ല. കോവിഡിനെ തുടക്കം മുതല്‍ തന്നെ നിസാരമായി കണ്ട നേതാവാണ് മഗുഫുളി. പ്രാര്‍ഥനയും ആവിപിടിക്കല്‍ പോലുള്ള മാര്‍ഗങ്ങളും കൊണ്ട് ടാന്‍സാനിയക്കാര്‍ക്ക് കോവിഡിനെ അതിജീവിക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് പരിശോധനകളെ പരിഹസിച്ച അദ്ദേഹം ആഫ്രിക്കയുടെ സമ്പത്ത് കൊള്ളയടിക്കാനുള്ള പാശ്ചാത്യ ശക്തികളുടെ ഗൂഢാലോചനയാണ് വാക്‌സിനുകളെന്നും ആരോപിച്ചിരുന്നു. മാസ്‌ക് ധാരണത്തേയും അകലം പാലിക്കലിനേയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.

Tags:    

Similar News