ആകെ കണ്‍ഫ്യൂഷന്‍; ഏറ്റുമാനൂരിലും പൂഞ്ഞാറിലും എന്‍ഡിഎക്ക് രണ്ടു സ്ഥാനാര്‍ഥി

കോട്ടയം: ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണിയില്‍ രണ്ടു സ്ഥാനാര്‍ഥികള്‍. ബിജെപിയുടേയും ബിഡിജെഎസ്സിന്റെയും സ്ഥാനാര്‍ഥികളാണ് ഇരു മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌. മണ്ഡലത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍…

;

By :  Editor
Update: 2021-03-19 05:36 GMT

കോട്ടയം: ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണിയില്‍ രണ്ടു സ്ഥാനാര്‍ഥികള്‍. ബിജെപിയുടേയും ബിഡിജെഎസ്സിന്റെയും സ്ഥാനാര്‍ഥികളാണ് ഇരു മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌. മണ്ഡലത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് രണ്ടു സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നത്. ഏറ്റുമാനൂരില്‍ ബിഡിജെഎസിനായി എന്‍.ശ്രീനിവാസനും ബിജെപിക്കായി ടി.എന്‍.ഹരികുമാറുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌. പൂഞ്ഞാറിലും ഏറ്റുമാനൂരിലും ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികളെ മാറ്റണമെന്ന നിര്‍ദേശം ബി.ജെ.പി. മുന്നോട്ടുവെച്ചിരുന്നെങ്കിലും മാറ്റില്ലെന്ന കടുത്ത നിലപാടാണ് ബിഡിജെഎസ് എടുത്തത്. പത്രിക പിന്‍വലിക്കാനുള്ള സമയത്തിന് മുമ്പ് പരിഹാരത്തിലെത്താന്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണ്‌.

Tags:    

Similar News