മറ്റു മതവിഭാഗങ്ങളില്‍ ഉള്ളവർക്ക് ലഭിക്കുന്ന തുല്യപരിഗണന ഹൈന്ദവര്‍ക്കും ലഭിക്കണം; വടക്കുംനാഥന്റെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സുരേഷ് ഗോപി

തൃശൂര്‍: വടക്കുംനാഥന്റെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നാല് മണിക്ക് റോഡ് ഷോ ആരംഭിക്കുന്നതോടെ പ്രചാരണ…

By :  Editor
Update: 2021-03-24 23:50 GMT

തൃശൂര്‍: വടക്കുംനാഥന്റെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നാല് മണിക്ക് റോഡ് ഷോ ആരംഭിക്കുന്നതോടെ പ്രചാരണ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്. ഇത്തവണ തൃശൂരിനെ എടുക്കുകയല്ല. ജനങ്ങള്‍ ഇങ്ങ് തരുമെന്നും താരം അറിയിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമല്ല വൈകാരിക വിഷയമാണ്

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമല്ല വൈകാരിക വിഷയമാണ്. സുപ്രീംകോടതിയ വിധിയുടെ പേരില്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനം മറുപടി നല്‍കും. ആ വികാരം പേറുന്നവരില്‍ ഹിന്ദുക്കളല്ല കൂടുതല്‍. എല്ലാവര്‍ക്കും ഒരു ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോള്‍ വിവിധ ക്രിസ്തീയ സഭകളില്‍ ആ ഭയപ്പാട് കണ്ടു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി എന്താണ് പറഞ്ഞതെന്നും അതിനെ മറികടന്ന് അതൊരു ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്.

എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ലഭിക്കുന്ന തുല്യപരിഗണന ഹൈന്ദവര്‍ക്കും ലഭിക്കണം. സാംസ്‌കാരിക തലസ്ഥാനത്തിന്റെ സര്‍വ്വതോന്മുഖ വികസനത്തിനായി എംഎല്‍എ എന്നതിനപ്പുറം അര്‍പ്പണബോധത്തോടെ താന്‍ പ്രവര്‍ത്തിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ക്കാര്‍ക്ക് പറ്റിയ തെറ്റ് ഇത്തവണ അവര്‍ തിരുത്തുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News