പിഷാരികാവ് ക്ഷേത്രോത്സവത്തിന് 30-ന് കൊടിയേറും
കൊയിലാണ്ടി : കൊല്ലം പിഷാരികാവ് കാളിയാട്ട ഉത്സവം മാർച്ച് 30 മുതൽ ഏപ്രിൽ ആറുവരെ നടക്കുമെന്ന് ദേവസ്വം ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 30-ന് കാലത്ത് 6.30-ന്…
By : Editor
Update: 2021-03-27 21:51 GMT
കൊയിലാണ്ടി : കൊല്ലം പിഷാരികാവ് കാളിയാട്ട ഉത്സവം മാർച്ച് 30 മുതൽ ഏപ്രിൽ ആറുവരെ നടക്കുമെന്ന് ദേവസ്വം ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 30-ന് കാലത്ത് 6.30-ന് ഉത്സവത്തിന് കൊടിയേറും. ഏപ്രിൽ ആറിന് രാത്രി 11.25നും 11.50നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ വാളകം കൂടുന്നതോടെ ഈ വർഷത്തെ കാളിയാട്ട ഉത്സവത്തിന് പരിസമാപ്തിയാവും. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ചടങ്ങുകൾമാത്രമായാണ് ഈ വർഷത്തെ ഉത്സവം നടക്കുക. ചെറിയവിളക്ക്, വലിയവിളക്ക്, കാളിയാട്ടം എന്നീ ദിവസങ്ങളിൽ മൂന്ന് ആനകളും മറ്റുദിവസങ്ങളിൽ ഒരാനയുംമാത്രമേ എഴുന്നള്ളത്തിന് ഉണ്ടാവൂ.