ജാദു ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ചു; 12 വയസ്സുകാരന് ദാരുണാന്ത്യം

ലക്‌നൗ : ഉത്തർപ്രദേശിൽ മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് കൗമാരക്കാരൻ മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥി മോനു ആണ് മരിച്ചത്. മിർസാപൂരിലായിരുന്നു സംഭവം.ജാദു ചാർജർ ഉപയോഗിച്ച് ബാറ്ററി…

;

By :  Editor
Update: 2021-03-28 05:36 GMT

ലക്‌നൗ : ഉത്തർപ്രദേശിൽ മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് കൗമാരക്കാരൻ മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥി മോനു ആണ് മരിച്ചത്. മിർസാപൂരിലായിരുന്നു സംഭവം.ജാദു ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഒരു മണിക്കൂറിന് ശേഷം ചാർജ് പരിശോധിക്കാനായി എടുക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു.

ശബ്ദം കേട്ട് വീട്ടുകാർ എത്തി കുട്ടിയെ ഉടനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം പോലീസിനെ വിവരം അറിയിക്കാതെയാണ് വീട്ടുകാർ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്

Tags:    

Similar News