നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരെ ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ താംഗ്ദറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.…

By :  Editor
Update: 2018-05-26 00:33 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിലെ താംഗ്ദറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്താന്‍ നുഴഞ്ഞുകയറ്റം നിര്‍ത്തണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയായിരുന്നു സംഭവം നടന്നത്.

റംസാനോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖയില്‍ ഉണ്ടാകുന്ന ആദ്യ നുഴഞ്ഞുകയറ്റശ്രമമാണിത്. അതേസമയം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.

Tags:    

Similar News