"മൂല്യങ്ങൾ സംരക്ഷിക്കാൻ യു ഡി എഫ്. അധികാരത്തിൽ വരണം " ; ശശി തരൂർ എം.പി
വടക്കാഞ്ചേരി: മൂല്യങ്ങളുടെ സംരക്ഷണത്തിനായി യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വരണമെന്ന് ഡോ. ശശി തരൂർ എംപി അഭിപ്രായപ്പെട്ടു . വടക്കാഞ്ചേരി ജയശ്രീ ഹാളിൽ വച്ച് യു.ഡി.എഫ് പ്രകടനപത്രിക സംബന്ധിച്ച്…
വടക്കാഞ്ചേരി: മൂല്യങ്ങളുടെ സംരക്ഷണത്തിനായി യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വരണമെന്ന് ഡോ. ശശി തരൂർ എംപി അഭിപ്രായപ്പെട്ടു . വടക്കാഞ്ചേരി ജയശ്രീ ഹാളിൽ വച്ച് യു.ഡി.എഫ് പ്രകടനപത്രിക സംബന്ധിച്ച് വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു ഡോ: ശശി തരൂർ എംപി.
മൂല്യങ്ങളുടെ സംരക്ഷണത്തിലൂടെ ജനാധിപത്യം ശക്തിപ്പെടുത്താൻ കഴിയും മൂന്നു ലക്ഷം കോടി രൂപ കടത്തിലാണ് കേരളമെന്നത് പേടിപ്പിക്കുന്ന വസ്തുതയാണ്. ജനാധിപത്യ സംരക്ഷണത്തിന് യുഡിഎഫിന് മാത്രമേ കഴിയൂ. യുഡിഎഫ് അധികാരത്തിൽ വന്നാൽ മെഡിക്കൽ കോളേജ് ഉന്നത നിലവാരത്തിൽ ആകുമെന്ന് അനിൽ അക്കരയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിൽ രഹിത ആശുപത്രികൾ യാഥാർഥ്യമാകും.സർക്കാർ കൊണ്ടുവന്ന പത്രമാരണ നിയമം അത്യന്തം അപകടകരമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് സർക്കാർ അത് പിൻവലിച്ചത്. ബി ജെ പി ഇന്ത്യയെ പതിനൊന്നാം നൂറ്റാണ്ടിലേക്കും കമ്യൂണിസ്റ്റുകാർ പത്താം നൂറ്റാണ്ടിലേക്കും നയിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കായിക സർവകലാശാല സ്ഥാപിക്കും. മലയാളം ഭരണഭാഷയായി പൂർണ്ണാർത്ഥത്തിൽ നടപ്പിലാക്കും. യുഡിഎഫ് അധികാരത്തിൽ വന്നാൽ വിദ്യാഭ്യാസ റിവ്യൂ കമ്മീഷൻ രൂപീകരിക്കുമെന്നും ശശി തരൂർ പറഞ്ഞു. മൂല്യങ്ങളുടെ സംരക്ഷണത്തിനായി യത്നിച്ച മികച്ച ജനപ്രതിനിധിയാണ് അനിൽ അക്കര എന്ന് ശശി തരൂർ കൂട്ടിച്ചേർത്തു. ചടങ്ങിൽ അനിൽ അക്കര എം.എൽ.എ അധ്യക്ഷനായി. യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ കെ.അജിത്കുമാർ, സി.വി.കുര്യാക്കോസ്, എൻ.ആർ.സതീശൻ, ജിജോ കുര്യൻ, ഉമ്മർ ചെറുവായിൽ, മനോജ് കടമ്പാട്ട് ,അഡ്വ. മനോജ് ചിറ്റിലപ്പള്ളി, സി.എ. ശങ്കരൻകുട്ടി ,അഡ്വ.ടി.എസ്.മായാദാസ് ,വൈശാഖ് നാരായണസ്വാമി എന്നിവർ പ്രസംഗിച്ചു.