നാല്‍പ്പത്തിയഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നാളെ മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍…

By :  Editor
Update: 2021-03-31 09:48 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നാളെ മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാം.. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.

സംസ്ഥാനത്ത് 9,51,500 ഡോസ് വാക്‌സിനുകള്‍ കൂടി എത്തും. തിരുവനന്തപുരത്ത് 4,40,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 5,11,000 ഡോസ് വാക്‌സിനുകളും എത്തും. തൊട്ടടുത്ത ദിവസം കോഴിക്കോടും വാക്‌സിനുകള്‍ എത്തുമെന്ന് അറിയിപ്പു ലഭിച്ചിട്ടുണ്ട്.

Tags:    

Similar News