ലോകമെമ്പാടുമുളള ക്രൈസ്തവർ പെസഹാവ്യാഴം ആചരിച്ചു

വടക്കാഞ്ചേരി:കുരിശുമരണത്തിനുമുമ്പ് ശിഷ്യൻമാർക്കൊപ്പം യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമപുതുക്കി ലോകമെമ്പാടുമുളള ക്രൈസ്തവർ പെസഹാവ്യാഴം ആചരിച്ചു.ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹാവ്യാഴത്തോടെ തീവ്രമാകും. https://youtu.be/4R_FGwdhRAY പള്ളികളിൽ ബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ച രാവിലെയുമായാണ്…

By :  Editor
Update: 2021-04-01 08:59 GMT

വടക്കാഞ്ചേരി:കുരിശുമരണത്തിനുമുമ്പ് ശിഷ്യൻമാർക്കൊപ്പം യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമപുതുക്കി ലോകമെമ്പാടുമുളള ക്രൈസ്തവർ പെസഹാവ്യാഴം ആചരിച്ചു.ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹാവ്യാഴത്തോടെ തീവ്രമാകും.

https://youtu.be/4R_FGwdhRAY

പള്ളികളിൽ ബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ച രാവിലെയുമായാണ് പെസഹാവ്യാഴത്തിന്റെ ചടങ്ങുകൾ നടന്നത്. കാൽകഴുകൽ ശുശ്രൂഷയാണ് ഈ ദിവസം പള്ളികളിൽ നടന്ന പ്രധാനചടങ്ങ്.മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന പെസഹ വ്യാഴ ചടങ്ങുകൾക്ക് ചെറുതുരുത്തിജ്യോതി എഞ്ചിനീയറിങ് കോളേജിലെ റവ:ഫാദർ.ഗ്ലാഡ് റിൻവട്ടക്കുഴി മുഖ്യകാർമ്മികത്വം വഹിച്ചു. വികാരി റവ.ഫാ.ഷിജു ചിറ്റിലപ്പള്ളി കാലുകഴുകൽ ശുശ്രൂഷ നടത്തി. ദുഃഖവെള്ളി ദിനത്തിൽ രാവിലെ 7. മണിക്ക് ദുഖവെള്ളിയുടെ തിരുകർമ്മങ്ങൾ നടക്കും. വൈകിട്ട് നാലിന് വാഴക്കോട് സെന്റ് മേരീസ് കപ്പേളയിൽ നിന്നും മുള്ളൂർക്കര പള്ളിയിലേക്ക് പരിഹാര പ്രദിക്ഷണം നടക്കും. തുടർന്ന് വടക്കാഞ്ചേരി കപ്പൂച്ചി ആശ്രമത്തിലെ ഫാദർ. വിൻസൻ്റ് കണ്ണനായ്ക്കൽ പീഢാനുഭവ സന്ദേശം നൽകും. ഈസ്റ്ററിന്റെ തിരുകർമ്മങ്ങൾ ശനിയാഴ്ച രാത്രി 11.30 ന് ആരംഭിക്കും. പരിപാടികളിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇടവക ജനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം.

Tags:    

Similar News