കോഴിക്കോട് വടകരയിൽ വീണ്ടും ഡങ്കിപ്പനി; 7 പേർക്ക് രോഗം

വടകര നഗരത്തിൽ വീണ്ടും ഡങ്കിപ്പനി. എടോടി, വീരഞ്ചേരി വാർഡിലായി 7 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കഴി‍ഞ്ഞ മാസം എടോടി വാർഡിൽ 5 പേർക്ക് രോഗം ബാധിച്ചിരുന്നു.…

By :  Editor
Update: 2021-04-04 06:51 GMT

വടകര നഗരത്തിൽ വീണ്ടും ഡങ്കിപ്പനി. എടോടി, വീരഞ്ചേരി വാർഡിലായി 7 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കഴി‍ഞ്ഞ മാസം എടോടി വാർഡിൽ 5 പേർക്ക് രോഗം ബാധിച്ചിരുന്നു. ഇവരെല്ലാം സുഖം പ്രാപിച്ച ശേഷമാണ് വീണ്ടും പനി. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമായിട്ടില്ല. നഗരസഭയുടെ ആരോഗ്യ വിഭാഗം രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി ഫോഗിങ് നടത്തി. എടോടി വാ‍ർഡിൽ 2 സഹോദരങ്ങൾക്കാണ് രോഗം. ഇതിലൊരാൾ സഹകരണ ആശുപത്രിയിൽ ചികിത്സ‌യിലാണ്. വീരഞ്ചേരിയിൽ രോഗം ബാധിച്ച 5 പേരിൽ ഒരാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ്.

Similar News