കോവിഡ് ; ശാരീരിക അസ്വാസ്ഥ്യം" അക്ഷയ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഞായറാഴ്‌ച കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ക്വാറന്റൈനിലായിരുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി എന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിന്നും വരുന്നത്. ശാരീരിക അസ്വാസ്‌ഥ്യമുളളതിനാല്‍ മുന്‍കരുതല്‍ നടപടി…
;ഞായറാഴ്‌ച കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ക്വാറന്റൈനിലായിരുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി എന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിന്നും വരുന്നത്. ശാരീരിക അസ്വാസ്‌ഥ്യമുളളതിനാല്‍ മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് അക്ഷയ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
'എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. അവ ഫലിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ഞാന്‍ സുഖമായിരിക്കുന്നു. എങ്കിലും രോഗത്തോടുളള മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. വൈകാതെ തന്നെ കാണാം.' അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.