ഈസ്റ്റര്‍ ദിനത്തില്‍ ഹലാല്‍‍ അല്ലാത്ത ഇറച്ചി വില്‍പ്പന; വയനാട്ടിൽ ക്രിസ്ത്യന്‍ യുവാവിനെ മതമൗലികവാദികള്‍ മര്‍ദ്ദിച്ച്‌ പച്ചയിറച്ചി തീറ്റിച്ചു; ലോറി കത്തിച്ചു

മീനങ്ങാടി: ഹലാല്‍ അല്ലാത്ത ഇറച്ചി വില്‍ക്കുന്നെന്നാരോപിച്ച്‌ കര്‍ഷകനെ മുസ്ലിം മതമൗലികവാദികള്‍ പച്ചയിറച്ചി തീറ്റിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. വയനാട് മീനങ്ങാടിയിലാണ് സംഭവം. വാഹനത്തില്‍ പന്നിയിറച്ചിയും, പോത്തിറച്ചിയും വില്‍ക്കുകയായിരുന്ന…

By :  Editor
Update: 2021-04-05 12:06 GMT

മീനങ്ങാടി: ഹലാല്‍ അല്ലാത്ത ഇറച്ചി വില്‍ക്കുന്നെന്നാരോപിച്ച്‌ കര്‍ഷകനെ മുസ്ലിം മതമൗലികവാദികള്‍ പച്ചയിറച്ചി തീറ്റിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. വയനാട് മീനങ്ങാടിയിലാണ് സംഭവം. വാഹനത്തില്‍ പന്നിയിറച്ചിയും, പോത്തിറച്ചിയും വില്‍ക്കുകയായിരുന്ന ഷാജി എം. വര്‍ഗീസിനെതിരെയായിരുന്നു ആക്രമണം. വില്‍പ്പനയ്ക്ക് വച്ചിരുന്ന പോത്തിറച്ചി ഷാജിയുടെ വായില്‍ തിരുകിക്കയറ്റി. മാംസ വിതരണത്തിന് മുന്‍കൈയെടുത്ത കോഴിക്കോട് സ്വദേശി മനോജിന്റെ ലോറി കണ്ണൂരില്‍ വച്ച്‌ അക്രമികള്‍ തീയിട്ടു നശിപ്പിച്ചിരുന്നു.

Full View

കിസാന്‍ മിത്ര എന്ന പേരിലുള്ള കര്‍ഷക കൂട്ടായ്മയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഹലാല്‍ അല്ലാത്ത മാംസം വില്‍ക്കാന്‍ തീരുമാനിച്ചത്. വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ സംഘടനയാണ് കിസാന്‍ മിത്ര. 100 ശതമാനം ഗുണമേന്മയുള്ള ഇറച്ചി എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പോത്തിറച്ചി ഇറക്കുമതി ചെയ്തത്. കേരളത്തിലെ മിക്ക മാംസക്കടകളിലും നല്‍കുന്നത് ബീഫ് കലര്‍ത്തിയ പോത്താണ്. കര്‍ണാടകയില്‍ നിന്നു വരുന്ന നിലവാരം കുറഞ്ഞ പന്നിയിറച്ചിയും കേരളത്തില്‍ വിറ്റഴിക്കുന്നു. അതുകൊണ്ടുതന്നെ ഝാര്‍ഖണ്ഡില്‍ നിന്നുമാണ് ഗുണനിലവാരമുള്ള ഇറച്ചി ഇവര്‍ കൊണ്ടുവന്നത്.

കൊണ്ടുവന്ന നോണ്‍ ഹലാല്‍ ഇറച്ചിക്ക് വലിയ രീതിയിലുള്ള ഡിമാന്‍ഡായിരുന്നു. ഇതാണ് മുസ്ലിം മൗലികവാദിളെ ചൊടിപ്പിച്ചത്. ഇറച്ചി വില്‍ക്കുന്നതിനെതിരെ വധഭീഷണി മുഴക്കുകയും ചെയ്തു. ആക്രമണത്തിനെതിരെ പരാതി നല്‍കിയെങ്കിലും കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് ജന സംസാരം. ജനം ,ജന്മഭൂമി എന്നി മാധ്യമങ്ങളിലാണ് വാർത്ത വന്നിരിക്കുന്നത്.

Tags:    

Similar News