യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെ തുടര്‍ന്ന് സമാധാന യോഗം വിളിച്ച്‌ ജില്ലാ കലക്ടര്‍

കണ്ണൂര്‍:യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെ തുടര്‍ന്ന് സമാധാന യോഗം വിളിച്ച്‌ ജില്ലാ കലക്ടര്‍.ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് ജില്ലാ കലക്ടര്‍ യോഗം വിളിച്ചത്. പ്രശ്‌നപരിഹാരത്തിനായി എല്ലാ…

By :  Editor
Update: 2021-04-07 22:42 GMT

കണ്ണൂര്‍:യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെ തുടര്‍ന്ന് സമാധാന യോഗം വിളിച്ച്‌ ജില്ലാ കലക്ടര്‍.ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് ജില്ലാ കലക്ടര്‍ യോഗം വിളിച്ചത്. പ്രശ്‌നപരിഹാരത്തിനായി എല്ലാ രാഷ്ട്രീയ നേതാക്കളും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇത് കണക്കിലെടുത്ത് കൂടുതല്‍ പൊലിസിനെ പുല്ലൂക്കരപാറാല്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

അതേസമയം പെരിങ്ങത്തൂരില്‍ സി.പി.എം നേതാക്കളെത്തി. സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനും മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനുമാണ് രാവിലെ സംഭവസ്ഥലത്തെത്തിയത്. ഇരുവരും ആക്രമണം നടന്ന പാര്‍ട്ടി ഓഫിസുകള്‍ സന്ദര്‍ശിച്ചു. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരില്‍ ആസൂത്രിതമായ കലാപമാണ് സംഘടിപ്പിച്ചത്. സിപിഐഎമ്മിന്റെ ഓഫിസുകള്‍, വായനശാല, കടകള്‍, സ്റ്റുഡിയോ, വീടുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. നാട്ടില്‍ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള അക്രമണമാണ് ഇന്നലെ നടന്നത്.

സിപിഐഎം പ്രവര്‍ത്തകരുടെ മാത്രമല്ല, ഇതര രാഷ്ട്രീയത്തില്‍പ്പെട്ടവരുടെ കടകളും തകര്‍ക്കപ്പെട്ടു. കലാപത്തിലൂടെ മേധാവിത്വം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ഇത് ന്യായീകരിക്കാനാകില്ലെന്നും എം. വി ജയരാജന്‍ വ്യക്തമാക്കി.

Tags:    

Similar News